വ്യാജ ഡോക്ടറെ പിടികൂടി വഴിക്കടവ് പോലീസ്
വ്യാജ ഡോക്ടർ പിടിയിൽ. മലപ്പുറം വഴിക്കടവ് പോലീസ് ആണ് എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് എന്ന വ്യാജ ഡോക്ടറെ പിടികൂടിയത്. പ്രീ ഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാൾ 2018 മുതൽ വഴിക്കടവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജൻ പോലീസ് പിടിയിലായത്. 12 വർഷക്കാലം വിവിധ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ രതീഷ് മരുന്ന് എടുത്തുകൊടുക്കാൻ നിന്നിരുന്നു. ഈ പരിചയത്തിലാണ് വഴിക്കടവിൽ കഴിഞ്ഞ നാലു വർഷത്തിൽ കൂടുതലായി ഇയാൾ ഡോക്ടറായി പ്രവർത്തിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവം അറിഞ്ഞതോടെ രതീഷിൽനിന്ന് ചികിത്സ ലഭിച്ചവരെല്ലാം ആശങ്കയിലാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ആശുപത്രിയിലെ വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നുവെന്ന വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയത്. രതീഷിനെ പുറത്തിറക്കിയതോടെ നാട്ടുകാർ കൂക്കിയും ചീത്ത വിളിക്കുകയും ചെയ്തു. ആശുപത്രിയുടെ ഉടമ, മാനേജർ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്.malappuramTimesXP MalayalamUpdated: 21 Apr 2023, 9:04 am