കുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി.
കുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും 18-ാം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു അതേസമയം കേസിൽ 21 പ്രതികളാണ് വിചാരണ നേരിട്ടിരുന്നത് ഇതിൽ ഒൻപതു പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 18 ന് വിധിക്കും. 2012 ജൂൺ 10 ന് മലപ്പുറം കുനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീഴുപറമ്പ് പഞ്ചായത്തിലെ കുനിയിൽ അങ്ങാടിയിൽ വെച്ച് സഹോദരങ്ങളായ കൊളക്കാടൻ അബ്ദുൽ കലാം ആസാദ്, അബൂബക്കർ എന്നിവരെ വാഹനങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2012 ജനുവരി അഞ്ചിനു കുനിയിൽ അങ്ങാടിയിൽ ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുണ്ടായ തർക്കത്തിലും സംഘർഷത്തിലും സജീവ ലീഗ് പ്രവർത്തകനായിരുന്ന കുറുവങ്ങാടൻ അത്തിക്ക് റഹ്മാൻ കൊല്ലപ്പെടുകയും ലീഗ് പ്രവർത്തകനായ മുജീബ് റഹ്മാന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലെ ആറ് പ്രതികളിൽ രണ്ടുപേർ കൊല്ലപ്പെട്ട കൊളക്കാടൻ സഹോദരന്മാരായിരുന്നു. ഇവരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും 2012 ജൂൺ 10 ന് കൃത്യം നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.malappuramTimesXP MalayalamUpdated: 13 Apr 2023, 9:42 pm