ബസ് ഡ്രൈവർക്ക് നേരെ ആക്രമണം
1020 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വകാര്യ ബസിൽനിന്ന് ഡ്രൈവറെ പിടിച്ചിറക്കി ആൾക്കൂട്ടത്തിൻ്റെ ആക്രമണം. തിരൂർ- നിലമ്പൂർ റൂട്ടിലോടുന്ന ബസ് യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ബസ് ഡ്രൈവർക്ക് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മക്കരപറമ്പ് സ്വദേശി ഷാനവാസിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമിസംഘം ഡ്രൈവറെ ബസിൽനിന്ന് വലിച്ച് താഴേക്കിട്ടാണ് ആക്രമിച്ചത്. സ്റ്റാൻഡിലുണ്ടായിരുന്നവർ ഇടപെട്ടിട്ടും സംഘം ഡ്രൈവറെ ആക്രമിച്ചു. ഡ്രൈവറെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ ആക്രമിച്ചത് പതിനഞ്ചോളം വരുന്ന സംഘമാണെന്ന് ഷാനവാസ് പറഞ്ഞു.