വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം
1047 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീടിന്റെ ടെറസിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറത്തെ വാഴക്കാട് ആണ് സംഭവം. ചെറുവട്ടൂർ നരോത്ത് മൊയ്തീൻ്റെ ഭാര്യ നജ്മുന്നിസ ആണ് മരിച്ചത്. ഭർതൃവീടിൻ്റെ ടെറസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. നജ്മുന്നിസയുടെ ഭർത്താവ് മൊയ്തീനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്. ഇവരുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിനു മുന്നിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നജ്മുന്നിസയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തിന് അരികിലായി മുളകുപൊടിയുടെ കവറും കണ്ടെത്തി. വാഴക്കാട് പോലീസ്, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡി ഐപിഎസ്, വാഴക്കാട് എസ്ഐ ഷാഹുൽ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.