ടയറിൽ തട്ടി വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
1013 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോറിയിൽനിന്ന് ടയർ ഊരിവീണ് അപകടം. മലപ്പുറം വളാഞ്ചേരിയിലെ മൂന്നാക്കലിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം. ലോറിയിൽനിന്ന് ഊരിവീണ ടയറിൽ തട്ടി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനായ പൂക്കാട്ടിരി സ്വദേശി സൽമാനാണ് പരിക്കേറ്റത്. കുഴിയിൽ ചാടിയതിനെ തുടർന്ന് വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലോറിയുടെ സ്റ്റെപ്പിനി ഊരി വീഴുകയായിരുന്നു. നടുവിൽ വീണുകിടന്ന ടയറിൽ എതിർദിശയിൽനിന്നു എത്തിയ ബൈക്ക് ഇടിച്ചു തെറിച്ചു. ബൈക്കിൽനിന്നു തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സൽമാനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോറിയീൽ നിന്ന് ടയർ ഊരി വീഴുന്നതും ബൈക്ക് ടയറിൽ ഇടിച്ചു മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. എതിർ ദിശയിൽനിന്ന് മറ്റു വലിയ വാഹനങ്ങൾ വരാതിരുന്നത് ഒഴിവാക്കിയത് വലിയ ദുരന്തമാണ്.