അതിവേഗം ഓടിയെത്താൻ തിരൂർ പൊലീസിന് ഇനി ഥാർ
1009 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅപകട സ്ഥലങ്ങളിലേക്ക് അതിവേഗം എത്തുന്നതിനായി തിരൂർ പോലീസിനൊപ്പം ഇനി ഥാർ ഉണ്ടാകും. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ പൊലീസ് ഓടിയെത്തുക ഥാർ വാഹനത്തിലാകും. തിരൂരിൽ എമർജെൻസി റസ്പോൺസ് കൺട്രോൾ റൂമിന്റെ ഭാഗമായി വാഹനം പ്രവർത്തന സജ്ജമായി കഴിഞ്ഞു. ഒരു എസ്.ഐയും ഡ്രൈവറും രണ്ട് സിവിൽ പൊലീസ് ഓഫിസർമാരും അടങ്ങുന്നതാണ് റസ്പോൺസ് കൺട്രോൾ വാഹനത്തിലെ സംഘം. 112 നമ്പറിലേക്ക് എത്തുന്ന സന്ദേശങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഈ വാഹനത്തിന് കൈമാറും. അപകടമായാലും ദുരന്തമായാലും ക്രമസമാധാന പാലനമായാലും കുറഞ്ഞ സമയത്തിനകം സംഘം ഓടിയെത്തും. തിരൂർ, താനൂർ സബ് ഡിവിഷനുകൾക്കായാണ് വാഹനം അനുവദിച്ചിട്ടുള്ളത്. കുറഞ്ഞ സമയത്തിനകം കൂടുതൽ വേഗത്തിൽ ഏത് ദുഷ്ക്കര പാതയിലൂടെയും ഓടിയെത്തും എന്നതാണ് ഥാർ വാഹനത്തിന്റെ പ്രത്യേകത. അപകട വേളകളിലും ക്രമസമാധാന പ്രശ്നങ്ങളിലും വേഗത്തിൽ പൊലീസ് ഇടപെടൽ സാധ്യമാക്കുന്നതിനാണ് ഥാർ അനുവദിച്ചിട്ടുള്ളത്. രാപ്പകൽ വ്യത്യാസമില്ലാതെ ഥാറിന്റെ സേനം ലഭ്യമാണെന്ന് തിരൂർ ഡിവൈ.എസ്.പി കെ.എം ബിജു പറഞ്ഞു.