താരാട്ട് പാട്ട് പാടി താരമായി വിദ്യാർത്ഥി
താരാട്ട് പാട്ട് പാടി താരമായി പത്താം ക്ലാസ് വിദ്യാർത്ഥി. പോത്തുകൽ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആതിരയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറൽ താരം. സ്കൂള്‍ തുറക്കുന്നതിനാല്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ ആതിരകഴിഞ്ഞ ദിവസമാണ് പോത്തുകല്‍ അങ്ങാടിയിൽ എത്തിയത്. ഇതിനിടെയാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മൈക്കിൽ പാട്ട് പാടുന്ന ഒരു ഉമ്മയെ ആതിരയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ചുമ കാരണം പാട്ട് പാടാന്‍ ആ ഉമ്മക്ക് സാധിക്കുന്നില്ല. ഇത് ശ്രദ്ധയിൽപെട്ട ആതിര ഉമ്മയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങുകയും താരാട്ടുപാട്ട് പാടുകയും ചെയ്തു. ഇത് കാണികൾ മൊബൈലിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതെയോടെ ആതിര വൈറൽ താരമായി.malappuramTimesXP MalayalamUpdated: 5 Jun 2023, 10:21 am