വിഷുക്കണിക്കായി കൊന്നപ്പൂക്കൾ ഒരുങ്ങി
1011 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിഷുവിന് ഒരു ദിവസം ബാക്കി നിൽക്കുമ്പോൾ നാടെങ്ങും കണിക്കൊന്ന പൂക്കൾ വസന്തം തീർക്കുകയാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിവുപോലെ വിഷുവിന്റ വരവ് അറിയിച്ച് വിവിധ ഇടങ്ങളിലാണ് കണിക്കൊന്ന പൂക്കൾ മനോഹരമായി വിരിഞ്ഞിരിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമാണ് വിഷുക്കണി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ വിഷുദിനത്തിലെ പുലരിയിൽ കൃഷ്ണ ഭഗവാനും നവ ധാന്യങ്ങളും കാർഷിക വിഭവങ്ങളോടൊപ്പം കണിക്കൊന്ന കുടി ചേർന്നാലേ വിഷുക്കണി പൂർണ്ണമാവുകയുള്ളൂ. ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി നഗര ഗ്രാമങ്ങൾ വ്യത്യാസമില്ലാതെയാണ് എല്ലായിടങ്ങളിലും കണിക്കൊന്ന പൂക്കൾ വസന്തം തീർക്കുന്നത്. പ്രഭാത സമയം വഴിയോരങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന ഏതൊരു മലയാളിയുടെയും കണ്ണിനു വേറിട്ട കുളിർമ്മയാണ് നൽകുന്നത്. ഇനി വിഷുവിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. എല്ലാവർക്കും കണിയൊരുക്കാൻ കൊന്നപ്പൂക്കൾ വേണം. ഇനി ഇതിനായുള്ള ഓട്ടപ്പാച്ചിലിലാണ് മലയാളികൾ. അതുകൊണ്ടുതന്നെ വീടുകളിലും പറമ്പുകളിലും റോഡിൻറെ വശങ്ങളിലും കാണുന്ന കൊന്നപ്പൂക്കളാണ് എല്ലാവരും ഇതിന് പ്രധാനമായും ശേഖരിക്കുക. ഇതിനു പുറമേ പണം കൊടുത്തും കന്നപ്പൂക്കൾ വാങ്ങുന്നവരുണ്ട്.