ശിഹാബിന് ജന്മനാടിന്റെ സ്വീകരണം
1016 views
malappuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാൽനടയായി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയി മടങ്ങിവന്ന ശിഹാബ് ചോറ്റൂരിന് ജന്മനാടിന്റെ സ്വീകരണം. ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിലാണ് സ്വീകരണ സമ്മേളനം സഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം കഞ്ഞിപ്പുര ചോറ്റൂരിൽനിന്ന് യാത്ര തുടങ്ങിയ ശിഹാബ് ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. തന്റെ വലിയ ഒരു സ്വപ്നം പൂവണിഞ്ഞാണ് ശിഹാബ് മടങ്ങിവരുന്നത്. യാത്രയിൽ പ്രയാസങ്ങളൊക്കെ നേരിട്ടുവെങ്കിലും എല്ലാം തരണം ചെയ്തുകൊണ്ടാണ് മക്കയുടെ മണ്ണിൽ ശിഹാബ് കാലുകുത്തിയത്. ഒരു വർഷം മുന്നേ ശിഹാബ് ചോറ്റൂരിന് ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ കീഴിൽ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീർ യാത്രയയപ്പ് നൽകിയിരുന്നു. ഈ മാസം14നു നടക്കുന്ന സ്വീകരണ സമ്മേളനം വൻവിജയമാക്കുന്നതിനു കഴിഞ്ഞദിവസം സംഘാടക സമിതി യോഗം കൂടിയിരുന്നു.