പരിമിതികളെ തോൽപ്പിച്ച് സിവിൽ സർവീസ് പട്ടികയിൽ ഇടം നേടി ഷഹാന
പരിമിതികളെ തോൽപ്പിച്ച് വയനാട് സ്വദേശി ഷഹാന ഷെറിനും സിവിൽ സർവീസ് പട്ടികയിൽ ഇടം നേടി. മലപ്പുറം പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ പരിശീലത്തിലൂടെയാണ് വീൽചെയറിൽ ഇരുന്ന് ഷഹാന 913-ാം റാങ്ക് കരസ്ഥമാക്കിയത്. ഷഹാനയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്. ജീവിതത്തോട് പടപൊരുതിയാണ് ഷഹാന സിവിൽ സർവീസ് പട്ടികയിൽ ഇടം നേടിയത്. ആറു വർഷം മുമ്പാണ് ഷഹാനയുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. വീട്ടിലെ ടെറസിൽ വിരിച്ചിരുന്ന വസ്ത്രം എടുക്കാൻ ടെറസിൽ കയറിയതായിരുന്നു. ഈ സമയം മഴ പെയ്തു തെന്നികടക്കുന്ന ടെറസിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഈ അപകടത്തിൽ ഇവരുടെ നട്ടെല്ലിനും വാരിയല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് മികച്ച ചികിത്സയിലൂടെ ജീവൻ തിരിച്ചു ലഭിച്ചെങ്കിലും ജീവിതം പിന്നീട് വീൽചെയറിലായി.malappuramTimesXP MalayalamUpdated: 24 May 2023, 10:50 am