പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
1022 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം തൂവൂരിൽ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്. എടത്തൊടിക അനിൽ കുമാറിന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ വിദ്യാർത്ഥി സുഹൃത്തുക്കളോടൊപ്പം ചിറയക്കോട് കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പോലീസിലും അഗ്നിരക്ഷസേന ഓഫീസിലും വിവരം അറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം നേരം നടത്തിയ തിരച്ചിലാണ് വിദ്യാർത്ഥിയെ മുങ്ങിയെടുത്തത്. ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.