റിദാൻ ബാസിൽ വധ കേസ്സിൽ ഒരാൾകൂടി പിടിയിൽ
1010 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂറിദാൻ ബാസിൽ വധ കേസ്സിൽ ഒരാൾകൂടി പിടിയിൽ. ഒന്നാം പ്രതി മുഹമ്മദ് ഷാൻ്റെ സഹോദരൻ മുണ്ടേങ്ങരൽ സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസാമിനെയാണ് പിടികൂടിയത്. അന്വേഷണോദ്യഗസ്ഥനായ നിലമ്പൂർ സി.ഐ പി.വിഷ്ണു ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ 22 ന് പെരുന്നാൾ ദിവസം രാവിലെ 08.00 മണിയോടെയാണ് റിദാൻ ബാസിലിനെ വീടിനു സമീപമുള്ള കുന്നിൻ മുകളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ടു ദിവസം കഴിഞ്ഞ് ഉറ്റ സുഹൃത്ത് ഒന്നാം പ്രതി മുഹമ്മദ് ഷാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വെടിവെച്ച തോക്ക്നൽകിയ യുപി സ്വദേശി ഉൾപ്പെടെ അഞ്ച് പേരെ കുടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയുടെ സഹോദരൻ കൂടി ഇന്ന് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.