മലപ്പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മലപ്പുറം ജില്ലയിലെ കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ബസും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോയ പിടിഎ ബസും തമ്മിൽ കൂട്ടിയിടിച്ചത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരു ബസുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടു ബസുകളും റോഡിൽനിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബസുകൾ എങ്ങനെയാണ് കൂട്ടിയിടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അമിത വേഗതയാണോ അപകടത്തിന് ഇടയാക്കിയതെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.