കരിപ്പൂരിൽ സ്വർണവുമായി യുവതി പിടിയിൽ
കരിപ്പൂരിൽ സ്വർണവുമായി യുവതി പോലീസ് പിടിയിൽ. കസ്റ്റംസിനെ വെട്ടിച്ച് കടന്ന യുവതിയെ എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുന്നമംഗലം സ്വദേശി ഷബ്നയിൽ നിന്നുമാണ് 1884 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പികൂടിയത്. സ്വർണ്ണം മിശ്രിത രൂപത്തിലാക്കി പാക് ചെയ്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു കോടി 17 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും സ്പൈസ് വിമാനത്തിലാണ് യുവതി കരിപ്പൂരിൽ എത്തിയത്.malappuramTimesXP MalayalamUpdated: 17 May 2023, 3:31 pm