പോക്സോ കേസ്, വ്യാജ സിദ്ധൻ പിടിയിൽ
1020 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവ്യാജ സിദ്ധന്റെ വേഷം കെട്ടി ജനങ്ങളെ പറ്റിച്ചിരുന്ന താനൂർ ഒട്ടുപുറം സ്വദേശി മുഹമ്മദ് റാഫിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ രോഗം മാറ്റുന്നതിന് തന്റെ പക്കൽ അത്ഭുത സിദ്ധികൾ ഉണ്ടെന്ന് വ്യക്തമാക്കി ഇയാൾ പിതാവിനെ സമീപിച്ചു. സിഹം പൂജകൾക്ക് എന്ന പേരിൽ പല തവണയായി ഒരു ലക്ഷം രൂപയോളം വാങ്ങിയെടുത്ത്. പൂജയ്ക്കെന്ന പേരിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പൂജയ്ക്കുശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. നിലവിൽ ഇയാൾക്കെതിരെ അരിക്കോട്, തിരൂർ, തിരൂരങ്ങാടി, താനൂർ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകളുണ്ട്. പോലീസ് വേഷം ധരിച്ചു വിവിധ ഇടങ്ങളിൽ ഇയാൾ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കി തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു