മാമുക്കോയുടെ വിയോഗം ഏറെ ദുഃഖം ഉണ്ടാക്കുന്നതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മാമുക്കോയുടെ വിയോഗം ഏറെ ദുഃഖം ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എന്നെ സംബന്ധിച്ചിടത്തോളം വളരെ അടുത്ത ഒരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ അദ്ദേഹവുമായി ഇടപഴകിയ പലകാര്യങ്ങളും ഈ ഒരു അവസരത്തിൽ ഞാൻ ഓർക്കുകയാണ്. നല്ല ഒരു കലാകാരനും നല്ല ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്നു മാമുക്കോയ എന്നും പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. അദ്ദേഹത്തിൻറെ പഴയകാല ഓർമ്മകളും പുതിയകാല ഓർമ്മകളും എല്ലാവരും എപ്പോഴും ഓർമിപ്പിക്കും അതാണ് മാമുക്കോയയുടെ പ്രത്യേകത എന്ന് പറയുന്നത്. അദ്ദേഹത്തിൻറെ പെട്ടെന്നുള്ള ഒരു വിയോഗം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈയൊരു അവസരത്തിൽ ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു. അതേസമയം ഈ കഴിഞ്ഞ ദിവസം രാത്രി മലപ്പുറം പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മാമുക്കോയ. ഇതിനിടയിലാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകൾ ഉണ്ടായത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്ത ടൂർണമെന്റ് കമ്മിറ്റി വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി.malappuramTimesXP MalayalamUpdated: 26 Apr 2023, 5:20 pm