ഹയർസെക്കന്ററി മേഖലയിലെ പ്രതിസന്ധി അകറ്റുന്നതിൽ സർക്കാർ നിഷ്ക്രിയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ഹയർസെക്കന്ററി മേഖലയിലെ പ്രതിസന്ധി മറികടക്കാൻ പുതിയ ബാച്ചുകളും കോഴുസുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാല കേരളം പരിപാടിയുടെ നഗരി സന്ധർശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത പഠനത്തിന് അർഹത നേടിയ ഓരോ വിദ്യാർത്ഥിക്കും തുടർ പഠനത്തിന് സൗകര്യം നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാൽ ഈവിഷയത്തിൽ സർക്കാർ നിഷ്ക്രിയമാണ്. യാതൊരു അനുകൂല സമീപനവും അവരുടെ ഭാഗത്ത് നിന്നില്ല. സ്വാശ്രയം, ഐ.ടി.ഐ തുടങ്ങി എല്ലാ മേഖലയിലും എയ്ഡഡ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാലും ജില്ലയിൽ മുപ്പതിനായിരത്തോളം കുട്ടികൾക്ക് അവസരം ലഭിക്കില്ല. യു.ഡി.എഫ് അധികാരത്തിലുള്ള സമയത്ത് ഇത്തരത്തിൽ പ്രതിസന്ധിയില്ലാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം പുതിയ ഹയർസെക്കന്ററി സ്കൂളുകളും പുതിയ ബാച്ചുകളും അനുവദിച്ചു.malappuramTimesXP MalayalamUpdated: 22 May 2023, 9:37 pm