നീതി സമര സംഗമവുമായി മനാഫിന്റെ കുടുബം
1008 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎടവണ്ണ മനാഫ് വധക്കേസിൽ നീതി ലഭിക്കാനുള്ള നിയമ പോരാട്ടത്തിൽ ജനങ്ങൾ ഒപ്പം തന്നെയുണ്ടെന്ന് പി കെ ബഷീർ എം എൽ എ. എടവണ്ണ ഒതായി പള്ളിപ്പറമ്പൻ മനാഫ് അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ നൽകാനായി കഴിഞ്ഞ 28 വർഷമായി കുടുബം നിയമ പോരാട്ടം നടത്തുകയാണ്. സമാനതകളില്ലാത്ത പോരാട്ടമാണ് കുടുംബം നടത്തുന്നത് എന്നും പി കെ ബഷീർ എം എൽ എ വ്യക്തമാക്കി. മനാഫ് വധത്തിന്റെ 28-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. നീതിസമര സംഗമവും മനാഫ് അനുസ്മരണവും ഒതായിൽ പള്ളിപ്പറമ്പൻ കുടുംബം നടത്തിയിരുന്നു. നീതിസമര സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. യൂത്ത് ലീഗിൽ പ്രവർത്തിക്കുമ്പോൾ മുതൽ മനാഫിനെ നന്നായി അറിയാമായിരുന്നു എന്നും നാട്ടിൽ ആർക്കും എന്ത് ആവശ്യത്തിനും ഓടി എത്തിയിരുന്ന പൊതു പ്രവർത്തകനായിരുന്നു മനാഫ് എന്നും മനാഫിനെ കൊലപ്പെടുത്തിയത് ഇന്നും വേദനാജനകമായ കാര്യമാണെന്നും മനാഫ് വധക്കേസിൽ നീതി കിട്ടാനുള്ള പോരാട്ടത്തിൽ മരണ സമയം മുതൽ തന്നെ താൻ ഒപ്പമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പറമ്പൻ ഫാമിലി വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പി പി അബൂബക്കറാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. എടവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പേഴ്സ് ആയ ഇ എ കരീം, കാഞ്ഞിരാല ശിഹാബ്, ജമീല ലത്തീഫ്, ഇ സുൽഫിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.