ആകാശത്ത് വിസ്മയ കാഴ്ച്ചയായി തൊപ്പിത്തട്ട മേഘം
1249 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആകാശത്ത് വിസ്മയ കാഴ്ച്ചയായി തൊപ്പിത്തട്ട മേഘം. പെരിന്തൽമണ്ണയിലേയും പരിസരപ്രദേശങ്ങളിലേയും ആകാശത്താണ് അപൂർവ വിരുന്നൊരുക്കിയ മഴവിൽ കാഴ്ചയുണ്ടായത്. ബുധനാഴ്ച വൈകിട്ട് പെയ്ത മഴയ്ക്ക് ശേഷമാണ് കിഴക്ക് ആകാശത്ത് മഴമേഘങ്ങൾക്കിടയിൽ പ്രത്യേക രീതിയിൽ മഴവിൽ വിരിഞ്ഞത്. മഴത്തുള്ളികൾക്കിടയിലൂടെ പതിച്ച സൂര്യപ്രകാശത്തിലാണ് കിഴക്ക് കാർമേഘങ്ങൾക്കിടയിലൂടെ വലിയൊരു വളയമായി മഴവിൽ വിരിഞ്ഞത്. കാഴ്ച കണ്ടവരൊക്കെ അത്ഭുതപ്പെട്ടു. വൈകുന്നേരം ആറുമണിയോടെയാണ് ഈ ദൃശ്യം അരമണിക്കൂറോളം ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തുള്ള പട്ടിക്കാട്ടും മുള്ള്യാർകുറിശിയിലുമാണ് ആകാശത്ത് തൊപ്പിത്തട്ട മേഘങ്ങൾ ദൃശ്യമായത്.