Phone Exploded at Malappuram: ബാറ്ററി മാറ്റാനായി നൽകിയ മൊബൈൽ ഫോൺ കത്തി നശിച്ചു
1030 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബാറ്ററി മാറ്റാനായി നൽകിയ മൊബൈൽ ഫോൺ കത്തി നശിച്ചു.വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള എ.ടു ഇസഡ് മൊബൈൽസിൽ കഴിഞ്ഞ ദിവസം വൈകിട്ടു മൂന്നുമണിയോടെയാണ് അപകടനം നടന്നത്. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ മൊബൈൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻതന്നെ കത്തിയത് നശിച്ചത്. പിന്നാലെ ജീവനക്കാർ തന്നെ തീയ്യണക്കുകയായിരുന്നു. മൊബൈൽ ഫോണിന്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നുവെന്നും മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ കത്തുമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.