താനൂരിലെ പാലപ്പുഴയിൽ പൂത്ത കവര് കാണാൻ ജനപ്രവാഹം |Bioluminescence
1005 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനൂരിലെ പാലപ്പുഴയിൽ കവര് കാണാൻ ജനപ്രവാഹം തുടരുന്നു. ഒരു മാസം മുൻപ് ഏക്കർ കണക്കിന് സ്ഥലത്താണ് കവര് പൂത്തത്. മലപ്പുറം താനൂർ നഗരസഭാ പരിധിയിലെ കളരിപ്പടി പുന്നൂക്ക് വടക്ക് ഭാഗത്താണ് ഈ പ്രതിഭാസം ദൃശ്യമായത്. പ്രതിദിനം നിരവധി പേരാണ് താനൂരിൽ എത്തുന്നത്. രാത്രി ഏഴ് മണി മുതൽ പുലർച്ചെ നാലു മണിവരെയാണ് കവര് കാണാനാവുന്നത്. കവരിന്റെ മനോഹര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നു വരെ ആളുകൾ എത്തുന്നുണ്ട്. ഒരു മാസക്കാലമായി ഇങ്ങോട്ടേക്ക് ജനപ്രവാഹം തുടരുകയാണ്. ഈ കവര് എത്ര നാൾ നീണ്ടുനിൽക്കുമെന്നോ അടുത്ത വർഷവും സമാനമായ രീതിയിൽ കവര് പ്രത്യക്ഷപ്പെടുമോ എന്നോ നാട്ടുകാർക്കും അറിവില്ല.