ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് പിടിയിൽ
1017 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തില്‍ നിന്ന് 40,000 രൂപ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് അറസ്റ്റില്‍. മോഷണം നടത്തി മണിക്കൂറുകള്‍ക്കകമാണ് മോഷ്ടാവ് പിടിയിലായത്. ആദ്യം മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്ത് ഓഫീസില്‍ മോഷണ ശ്രമം നടത്തിയ ശേഷമാണ് ഇയാൾ എം.എസ്. കമ്മ്യൂണിക്കേഷന്‍ എന്ന മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തില്‍ നിന്ന് മോഷണം നടത്തിയത്. വെസ്റ്റ് ബംഗാള്‍ ജല്‍പ്പഗുരി സ്വദേശി അമീര്‍ ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ പുലര്‍ച്ചെ 1.30-യോടെയാണ് മോഷണശ്രമം നടത്തിയത്. പിന്നാലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്തു കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നെടുക്കുകയായിരുന്നു. മോഷണം പോയ പണവും കണ്ടെടുത്തു. പോലീസ് പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് മോഷണം നടത്തിയത് എന്ന് കണ്ടെത്തിയത്.