Navakerala Sadas Malappuram: നവകേരള സദസ് മലപ്പുറം ജില്ലയിലേക്ക്
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കേരള സർക്കാരിന്റെ നവകേരള സദസ് മലപ്പുറം ജില്ലയിലേക്ക് നാളെ പ്രവേശിക്കുകയാണ്. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വരവേൽക്കാൻ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു. നാളെ മലപ്പുറത്ത് തുടക്കമാക്കുന്ന നവകേരള സദസ് നവംബർ 30നാണ് അവസാനിക്കുക. എല്ലാ ദിവസം 4 മണ്ഡലങ്ങൾ വീതം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കും. തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് നടത്തുക. 15,000 ത്തിലധികം പേരെ ഓരോ മണ്ഡലം സദസ്സിലും പങ്കെടുപ്പിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.