Malappuram: നബിദിനം ആഘോഷമാക്കി മലപ്പുറം
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നബിദിനാഘോഷ പരിപാടി നിറവിൽ മലപ്പുറം ജില്ല. മഅ്ദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ ബിദിന സ്നേഹറാലി സംഘടിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 4:30 ന് എംഎസ്പി പരിസരത്തുനിന്ന് ചെരക്കാപറമ്പ് സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മഅദിൻ അക്കാദമി സ്ഥാപന സമുച്ഛയങ്ങളുടെയും കേരള മുസ്ലീം ജമാഅത്ത്, എസ്വൈഎസ്, എസ്ജെഎം, എസ്എംഎ, എസ്എസ്എഫ് തുടങ്ങിയ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു റാലി. അദിൻ രിബാതുൽ ഖുർആൻ വിദ്യാർഥികൾ അവതരിപ്പിച്ച മെഗാ ദഫ് റാലിയുടെ മുഖ്യആകർഷണമായി മാറി. വിവിധ ഭാഷകളിലുള്ള നബികീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി വിശ്വാസികളാണ് റാലിയിൽ പങ്കെടുത്തത്. സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ബോധവൽക്കരണം, ബഹുസ്വര സമൂഹത്തിൽ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകൾ, കാർഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങൾ മത ദർശനങ്ങളുടെ പേരിൽ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നതിന്റെ നിരർഥകത എന്നിവ വ്യക്തമാക്കുന്ന പ്രദർശനങ്ങൾ റാലിയുടെ ഭാഗമായി ഒരുക്കിയിരുന്നു. മഅ്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ദഫ്, സ്കൗട്ട് ഗ്രൂപ്പുകളും. ഖുർആൻ വചനങ്ങളും ഇസ്ലാമിക ചരിത്ര പൊരുളുകളും മുദ്രണം ചെയ്ത പ്ലക്കാർഡുകളും റാലിയിൽ ഉൾപ്പെടുത്തിയിരുന്നു. മഅദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർഥികളുടെ ഫ്ളവർ ഷോ എന്നിവയും റാലിയിൽ ആകർഷകമായി.