Muslim League on Shashi Tharoor: ഗൂഢശ്രമങ്ങൾ സംഘടിതമായി നേരിടും; തരൂരിന്റെ വാക്കുകൾ വിവാദമാക്കണ്ട
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഹമാസിനെ ഭീകരരെന്ന് വിമർശിച്ച ശശി തരൂരിന്റെ വാക്കുകൾ വിവാദമാക്കേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് പലസ്തീന് പിന്തുണയുമായി മുസ്ലിം ലീഗ് ഈ റാലി നടത്തിയത് എന്നും അല്ലാതെ കുറ്റം പറയുന്നവരും വിമർശിക്കുന്നവരും ഒരു പരിപാടിയുമായി മുന്നോട്ടു വരട്ടെ, അതല്ലേ വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഈ റാലിക്ക് രാജ്യാന്തരതലത്തിൽ ശ്രദ്ധ ലഭിക്കാൻ കൂടിയാണ് ശശി തരൂരിനെ പരിപാടിയിൽ പങ്കെടുപ്പിച്ചത്.