വിവാഹ സൽക്കാരം; നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ
1009 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറാഞ്ചേരിയിൽ ആണ് സംഭവം. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് മാറേഞ്ചേരി സ്വദേശിനിയുടെ വിവാഹം നടന്നത്. തുടർന്ന്, കാലടിയിലെ വരൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ബുധനാഴ്ച തന്നെ ചിലർ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന്, ഇന്നലെയും ഇന്നുമായാണ് കൂടുതൽ പേർക്ക് പനി, ചർദ്ദി, വയറിളക്കം എന്നിവയുമായി മാറഞ്ചേരിയിലെയും പരിസരപ്രദേശത്തെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിൽ കൂടുതൽ പേർക്കാണ് ഇപ്പോൾ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്.