Peacock stuck in well : മയിൽ വീട്ടുകിണറ്റിൽ വീണു: രക്ഷകരായി എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ
1007 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം ജില്ലയിലെ കാരാട് വീട്ടുകിണറ്റിൽ വീണ മയിലിനെ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തി. വടക്കുംപാടത്ത് വാഴടൻ ലക്ഷ്മിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ആൺ മയിൽ വീണത്. കിണറിന്റെ മുകളിലൂടെ പറക്കുന്നതിനിടയിൽ താഴ്ത്തിയിട്ടിരുന്ന വലയിൽ തട്ടി വീണതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി തവണ കിണറ്റിൽനിന്ന് തിരിച്ചു പറക്കാൻ ശ്രമിച്ചെങ്കിലും പരാജയപെടുകയായിരുന്നു. പ്രായമായ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ഇവർക്ക് മയിലിനെ രക്ഷപ്പെടുത്താൻ സാധിക്കാതെ വന്നതോടെ എമർജൻസി റെസ്ക്യൂ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു .വലയുടെ സഹായത്തോടെ എമർജൻസി അംഗങ്ങൾ മയിലിനെ പിടികൂടി പുറത്തെത്തിച്ചു. അപകടത്തിൽ മയിലിന് കാര്യമായ പരിക്കുകളില്ല. പിന്നീട് വനത്തിലേക്ക് പറന്നുപോയി. പ്രധാനമായും സാധാരണ രീതിയിൽ കന്നുകാലികളാണ് കിണറ്റിൽ വീഴുന്നത്. ഇത് ആദ്യമായാണ് ഈ പ്രദേശത്ത് മയിൽ കിണറ്റിൽ വീഴുന്നത്. ഇആർഎഫ് അംഗങ്ങളായ കെഎം അബ്ദുൽ മജീദ്, ബിബിൻ പോൾ, ഡെനി എബ്രാഹാം, ഷഹബാൻ മമ്പാട് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.