60 ലക്ഷം ഫെലോഷിപ്പ് നേടിയ മലയാളി
1018 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅറുപത് ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ മലയാളി യുവതി നാടിന്റെ അഭിമാനമായി മാറി. മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശി ഹനീനയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. രാജ്യാന്തര തലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ഹനീനക്ക് ഈ അപൂർവ്വ നേട്ടം കൈവരിക്കാനായത്. സൗദിയിലെ കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ മെറ്റീരിയൽ സയൻസിലാണ് പ്രവേശനം ലഭിച്ചത്. നിലമ്പൂർ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹനീന മമ്പാട് എം എസ എസ് കോളേജിലും തൊടുപുഴമ മുട്ടം എഞ്ചിനീറിങ് കോളേജിലുമാണ് ഉപരിപഠനം നടത്തിയത്. നിലവിൽ ബാംഗ്ലൂരിൽ അമേരിക്ക ആസ്ഥാനമാക്കിയ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹനീന.