വളാഞ്ചേരിയിൽ 1.76 കോടിയുടെ കുഴൽപ്പണവേട്ട
1005 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട. 1.76 കോടിയുടെ കുഴൽപ്പണമാണ് പിടികൂടിയത്. വളാഞ്ചേരി എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് സംഭവം. കെഎൽ 50 ബി 4356 എന്ന സിൽവർ കളർ ടൊയോട്ട എത്തിയോസ് കാറിന്റെ പിറകുവശത്തെ സീറ്റിന്റെ നടുഭാഗത്തായി നിർമ്മിച്ച രഹസ്യ അറയിലാണ് കുഴൽപ്പണം സൂക്ഷിച്ചിരുന്നത്. 1,76,85000 രൂപയാണ് പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന കോലളമ്പ് സ്വദേശിയായ അഫ്സലിനെ അറസ്റ്റ് ചെയ്തു. കോലളമ്പ് സ്വദേശിയായ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കാറാണിത്. സിദ്ദീഖ് ആണ് ഇന്നലെ രാത്രി 11 മണിയോടെ വാഹനം സഹിതം പണം അഫ്സലിൻ്റെ വീട്ടിൽ എത്തിച്ചു നൽകിയത്.