Malappuram Youth All India Trip: ഇന്ത്യ മുഴുവൻ 'നടന്ന് കണ്ട്' യുവാവ്, അനുഭവങ്ങൾ സിനിമയാകും
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ജീവിതാനുഭവം കൊണ്ട് സിനിമ എഴുതണമെന്ന സ്വപ്നവുമായി കാൽനടയായി ഇന്ത്യ മുഴുവൻ ചുറ്റി കറങ്ങി തിരിച്ചെത്തിയിരിക്കുകയാണ് മലപ്പുറത്തെ ഒരു യുവാവ്. രണ്ടുവർഷം മുമ്പാണ് സിനിമ മോഹവുമായി കോട്ടക്കൽ പുതുപ്പറമ്പിലെ ഫോട്ടോഗ്രഫർ കൂടിയായ ശിവദാസ് യാത്രതിരിച്ചത്. അനുഭവങ്ങൾ തേടിയുള്ള ഒരു സിനിമ കഥ തയ്യാറാക്കണമെന്ന സ്വപ്നമാണ് ഈ യുവാവിനെ ഇത്തരത്തിൽ ഒരു യാത്രയിലേക്ക് നയിച്ചത്. 2021 ഒക്ടോബര്‍ 10 നാണ് ഇദ്ദേഹം വീട് വിട്ടിറങ്ങിയത്. തുടർന്ന് കോഴിക്കോട് വഴി ആരംഭിച്ച യാത്ര വയനാടിലൂടെ മൈസൂര്‍ വഴി ഉത്തരേന്ത്യയിലേക്കും പിന്നീട് ഹിമാചലില്‍ എത്തി ഇവിടെ നിന്ന് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും എത്തിയാണ് യാത്ര പൂർത്തിയാക്കിയത്. ക്ഷേത്രങ്ങളിലും ബസ്റ്റോപ്പുകളിലുമായി വിശ്രമിച്ചായിരുന്നു യാത്ര. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതം തൊട്ടറിഞ്ഞു ഗ്രാമീണരുമായി ഹൃദയം പങ്കിട്ടു മനസ് നിറയെ സിനിമയെഴുതാനുള്ള ജീവിതാനുഭവങ്ങളുമായാണ് അവിടെ നിന്ന് മടങ്ങിയത് എന്ന് ശിവദാസ് പറഞ്ഞു.രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ശബരിമലയില്‍ പോവാന്‍ മാലയിട്ടതിനാല്‍ വീട്ടില്‍ കയറിയില്ല.ശിവയെ കാണാന്‍ സഹോദരിമാരായ പ്രജ്ഞയും ശില്പയും തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിലെത്തി. ശബരിമല ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് വരുമെന്ന് ശിവദാസ് സഹോദരിമാര്‍ക്ക് ഉറപ്പു നല്കി. യാത്ര അവസാനിക്കുന്നതോടെ താന്‍ കണ്ട ജീവിതാനുഭങ്ങള്‍ കടലാസിലേക്ക് പകര്‍ത്തും എന്നും ശിവദാസ് പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട തന്റെ ജീവിതാനുഭവങ്ങളാണ് സിനിമയാക്കാൻ പോകുന്നത്. സിനിമയ്ക്ക് നിലവിൽ നിർമ്മാതാവും തയ്യാറായിട്ടുണ്ട്. വൈകാതെ തന്നെ ശബരിമല ദർശനം പൂർത്തിയാക്കി സിനിമയുടെകഥ എഴുതി തന്റെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ യുവാവ്.