ജ്വലറികളിൽ മോഷണം, കള്ളിയെ CCTV കുടുക്കി
മലപ്പുറം ജില്ലയിലെ വിവിധ ജൂവലറികൾ കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തുകയായിരുന്ന സ്ത്രീയെ സി സി ടി വി യുടെ സഹായത്തോടെ പോലീസ് പിടികൂടി. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽ നിന്നും സ്വർണാഭരണം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കൊണ്ടോട്ടി സ്വദേശിനി മണ്ണാരിൽ വീട്ടിൽ സഫിയ (50) എന്ന സ്ത്രീയാണ് പിടിയിലായത്. പ്രദേശത്തെ വിവിധ ജൂവലറികളിൽ ഇവർ മോഷണം നടത്തിയതായി പോലീസ് തിരിച്ചറിഞ്ഞു. മുൻപ് ഇതേ കടയിൽ സഫിയ മോഷണം നടത്തിയിരുന്നു. രണ്ടാം വട്ടവും മോഷണത്തിന് എത്തിയപ്പോഴാണ് പിടിയിലാകുന്നത്. സഫിയയെ കണ്ട കടയുടമ സംശയം തോന്നി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും, ഉദ്യോഗസ്ഥരെത്തി ഇവരെ പിടികൂടുകയുമായിരുന്നു.malappuramTimesXP MalayalamUpdated: 7 May 2023, 7:17 am