ചോക്കാട് വൻ മയക്കുമരുന്ന് വേട്ട
മലപ്പുറം കാളികാവ് ചോക്കാട് വൻ മയക്കുമരുന്ന് വേട്ട. രണ്ട് പേർ എക്സ്സൈസിന്റെ പിടിയിൽ. നൗഫൽ ബാബു, മുഹമ്മദ് അജ്മൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 112.67 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം നൗഫൽ ബാവിന്റെ കൈയിൽ നിന്നുമാണ് 15.67ഗ്രാം ലഹരി മരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മുഹമ്മദ് അജ്മലിനെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ 97 ഗ്രാം എം.ഡി.എം.എയുമായി പിടികൂടുകയായിരുന്നു. ഇവരെ സഹായിച്ചു വരുന്നവരെക്കുറിച്ചും എക്സൈസ്നു വിവരം ലഭിച്ചിട്ടുണ്ട്.malappuramTimesXP MalayalamUpdated: 20 May 2023, 9:05 pm