അന്വേഷണം സുഹൃത്തുക്കളിലേക്ക്
1029 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎം.ഡി.എം.എ. കേസിലെ പ്രതിയും മലപ്പുറം എടവണ്ണ സ്വദേശിയുമായ റിദാന്‍ ബാസിലിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സുഹൃത്തുക്കളെ ചുറ്റപ്പറ്റി. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍. റിദാന്‍ ബാസില്‍ കൊല്ലപ്പെടുന്നത് ലഹരിക്കടത്തിലെ വമ്പന്മാരുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെയാണെന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍നിന്ന് പോയ റിദാന്‍ രാവിലെ ആയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി സുഹൃത്തിനോടൊപ്പം പുലിക്കുന്ന് മലയില്‍ എത്തിയതായിരുന്നു റിദാന്‍. താന്‍ മടങ്ങിയശേഷവും റിദാന്‍ ഇവിടെത്തന്നെ തങ്ങിയെന്നും ഇക്കാര്യം റിദാന്റെ വീട്ടുകാരെ അറിയിച്ചിരുന്നെ ന്നുമാണ് സുഹൃത്ത് പറയുന്നത്. ഇതോടെയാണ് വീട്ടുകാരുടെ തിരിച്ചില്‍ ഇങ്ങോട്ടും വ്യാപിപ്പിച്ചത്. നേരത്തെ കരിപ്പൂരില്‍ വെച്ചാണ് റിദാന്‍ ബാസിലിനെ എം.ഡി.എം.എ കേസില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍, സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ ചില സുഹൃത്തുക്കള്‍ കുടിക്കിയാതാണെന്നുമായിരുന്നു റിദാന്‍ വെളിപ്പെടുത്തിയിരുന്നത്. നാട്ടിലെ ലഹരിക്കടത്ത്, സ്വര്‍ണക്കടത്തുകള്‍ക്കു പിന്നില്‍ നാട്ടിലെ മാന്യന്മാരായ ചില വമ്പന്മാര് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ പൊയ്മുഖങ്ങള്‍ താന്‍ തുറന്നു പറയുമെന്നും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലൊണു റിദാന്‍ ബാസിലിന്റെ മരണമെന്നും തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഇവര്‍ക്കു പങ്കുണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.