Malappuram Collector: ഭൂമിയുടെ രേഖയ്ക്കായി അപേക്ഷയുമായി സുനിൽ; കുടുംബം അന്തിയുറങ്ങുന്നത് ഷെഡിൽ
ഭൂമിയ്ക്ക് രേഖയില്ലാത്തതിനാൽ വീട് വെയ്ക്കാൻ സാധിക്കാതെ സുനിലും കുടുംബവും. വിവാഹപ്രായമായ മകളും, ഭാര്യയുമൊത്ത് കൂലിതൊഴിലാളിയായ സുനില്‍ അന്തിയുറങ്ങുന്നത് ഏതു നിമിഷവും നിലംപൊത്താവുന്ന ഷെഡിലാണ്. നിലമ്പൂര്‍ അഞ്ചച്ചവിടി സ്വദേശിയായ മലയന്‍വീട്ടില്‍ സുനിലും കുടുംബവും തങ്ങളുടെ ഭൂമിയുടെ രേഖകള്‍ക്കായി അപേക്ഷയുമായി ഓഫിസുകൾ കയറിയിറങ്ങുന്നത്. അവസാനം മലപ്പുറം ജില്ലാ കലക്ടര്‍ക്കു മുന്നിലെത്തിയപ്പോഴും പരിശേധിച്ചുപറയാമെന്ന മറുപടിയാണു കിട്ടിയതെന്നും ഇവർ പറഞ്ഞു. തന്റെ മുത്തച്ഛന്‍മാരില്‍നിന്നും പൂര്‍വ്വികമായി ലഭിച്ച ഭൂമിയിലാണു തങ്ങള്‍ താമസിക്കുന്നതെന്നും എന്നാല്‍ ഭൂമിയുടെ രേഖകള്‍ ഒന്നും ഇപ്പോള്‍ കൈവശമില്ലാത്തതിനാല്‍ വീടുവെക്കാന്‍ ലൈഫ് പദ്ധതിയിലൂടെ ഫണ്ട് പാസ്സായിട്ടും ലഭിക്കാത്ത സാഹചര്യമാന്നെും സുനിലും ഭാര്യയും ഇവർ ആരോപിക്കുന്നു. ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ തങ്ങള്‍ക്കു പതിച്ചു നല്കിയതാണെന്നു ചൂണ്ടിക്കാട്ടി സുനിലിന്റെ മാതാവ് നീലി മലപ്പുറം ജില്ലാ കലക്ടര്‍ക്കും, വില്ലേജ് ഓഫീസര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരുനടപടിയുമുണ്ടായില്ലെന്നു വീട്ടുകാര്‍ പറയുന്നു.
Curated by Achu Sp|TimesXP Malayalam|18 Sept 2023