karipur airport development : കരിപ്പൂരിൽ ഇനി വികസനം; 12.48 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകി സർക്കാർ
1025 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകരിപ്പൂരിൽ വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത സ്ഥലം സർക്കാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. 76 കൈവശക്കാരിൽ നിന്നായി 12.48 ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുത്തത്. ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാൾ മികച്ച നഷ്ടപരിഹാര പാക്കേജ് ആണ് ഭൂവുടമകൾക്ക് നൽകിയത് എന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ വിആർ പ്രേംകുമാർ ആണ് ഭൂമി എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയത്. ഭൂവുടമകൾക്ക് 72.85 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത്.