അറുപത്തി മൂന്നുകാരി ലക്ഷ്മി അമ്മ ഇന്ന് ഏറെ സന്തോഷത്തിലാണ്. കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഒട്ടും നടക്കാൻ കഴിയാത്ത ലക്ഷ്മി അമ്മക്ക് ഇനി വാക്കറിന്റെ സഹായത്തോടെ പതുക്കെ നടന്നു തുടങ്ങാം. കുറ്റിപ്പുറം സ്വദേശിയായ ലക്ഷ്മി അമ്മയുടെ ഇടത്തെ കാൽമുട്ടാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. വാർദ്ധക്യം ഇത്തരത്തിലുള്ള സർജറിക്ക് വെല്ലുവിളിയായപ്പോൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് ഓർത്തോ വിഭാഗം ഡോക്ടർ സി അനൂപിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ രണ്ടേകാൽ ലക്ഷം രൂപ ചിലവ് വരുന്ന സർജറിയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകിയത്. ഇത്തരത്തിൽ ഒരു സർജറി ഈ ആശുപത്രിയിൽ ആദ്യമായിട്ടാണ് നടത്തുന്നത്. അത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് ഓർത്തോ വിഭാഗം ഡോക്ടർ സി അനൂപ് പറഞ്ഞു.
malappuramTimesXP MalayalamUpdated: 29 May 2023, 1:51 pm