സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ 62 ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകൾ | KSRTC Trips
വേനലവധി ആഘോഷമാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. സഞ്ചാരികൾക്കായി മലപ്പുറം ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ ഒരുക്കിയിരിക്കുന്നത് 62 ബജറ്റ് ഫ്രണ്ട്ലി ട്രിപ്പുകൾ ആണ്. ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കേരളത്തിനകത്തെ ചെറുതും വലുതുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. വേനലവധിയും വിഷു, ഈസ്റ്റർ, പെരുന്നാൾ ആഘോഷങ്ങളും ഒന്നിച്ചെത്തുന്ന ഈ മാസങ്ങളിൽ കുറഞ്ഞ ചെലവിൽ മികച്ച യാത്രാ അനുഭവമാണ് മലപ്പുറം ജില്ലയിലെ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ എട്ട് മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 14 ട്രിപ്പുകളും മെയ് മാസത്തിൽ 19 യാത്രകളുമാണ് മലപ്പുറം ഡിപ്പോയിൽ നിന്ന് ഒരുക്കിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്ക് മലപ്പുറം ജില്ലയിൽ നിന്ന് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കാൻ സാധിച്ചത്.malappuramTimesXP MalayalamUpdated: 5 Apr 2023, 10:30 pm