8 വയസുകാരന് ദാരുണന്ത്യം | chaliyar river
1013 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയിൽ 8 വയസുകാരന് ദാരുണന്ത്യം. ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ജോഷ്യവാ ഷിജോ (8) അപകടത്തിൽപ്പെട്ടത്. തുവ്വൂർ അക്കരപ്പുറം എൽ പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോഷ്യവാ സ്കൂൾ അടച്ചതിനെ തുടർന്നാണ് തൂവൂരിലെ അമ്മയുടെ വീട്ടിൽ നിന്നും മമ്പാട് കറുകമണ്ണയിലെ അച്ഛൻ്റെ വീട്ടിലെത്തിയത്. ഈ ഈ സമയം ഇവിടെ സുഹൃത്തുക്കളുമായി പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് . വിവരം അറിഞ്ഞ നാട്ടുകാരെല്ലാം ഓടിയെത്തി ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എടവണ്ണയിൽ നിന്ന് ഇആർഎഫ് സംഘവും ബോട്ടുമായി എത്തിയിരുന്നു.ഇവർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.തുടർന്ന് ഉടൻതന്നെ കുട്ടിയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.