എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി ഇഫ്താര്‍ ഒരുക്കി കാരന്തൂര്‍ മര്‍കസ് | Iftar
ആയിരങ്ങള്‍ക്ക് ദിവസവും വിഭവസമൃദ്ധമായ സൗജന്യ ഇഫ്താര്‍ വിളമ്പി കാരന്തൂര്‍ മര്‍കസ്. വിശുദ്ധ റമസാന്‍ മാസത്തില്‍ സൗഹൃദത്തിന്റെ മാനവിക സന്ദേശം പകരുകയാണ് കാരന്തൂര്‍ മര്‍കസ്. പ്രധാന കാമ്പസില്‍ തയ്യാറാക്കിയ വിശാലമായ പന്തലിലാണ് ഇഫ്താര്‍ ഒരുക്കുന്നത്. ഇഫ്താറിന് എത്തുന്നത് യാത്രക്കാരും സമീപപ്രദേശങ്ങളില്‍ നിന്നുള്ള കടകളിലെ ജീവനക്കാരും ഐ.ഐ.എം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം ആയിരങ്ങളാണ്. ഇവര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നത് 1000 അംഗങ്ങളുള്ള സ്ത്രീ കൂട്ടായ്മയാണ്. ഇവര്‍ സ്വന്തം ഭവനങ്ങളില്‍ തയ്യാറാക്കുന്ന പത്തിരിയടക്കമുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വൈകുന്നേരമാകുമ്പോഴേക്കും വൊളണ്ടിയര്‍മാര്‍ എത്തും. തറാവീഹ് നിസ്കാരത്തിന് ശേഷം മുഴുവന്‍ ആളുകളും കഞ്ഞിയും പപ്പടവും കുടിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്.malappuramTimesXP MalayalamUpdated: 9 Apr 2023, 8:19 pm