ദുബായിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
1010 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദുബായിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ദുബായിൽ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് മലയാളി ദമ്പതികൾ മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളായ കളങ്ങാടൻ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി 11 മണിയോടെ വേങ്ങരയിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് എത്തിയിരുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ മതാചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി ചോറൂരിലെ കുടുംബശ്മശാനത്തിൽ സംസ്കാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിനു തീപിടിച്ചത്. ഇരുവരുടെയും മരണം പുക ശ്വസിച്ചായിരുന്നു.