ഒതായിയിൽ നീതിസമര സംഗമവും മനാഫ് അനുസ്മരണവും |Manaf's Family
1008 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ28 വര്‍ഷം പിന്നിട്ടിട്ടും നീതി തേടി നിയമപോരാട്ടം നടതേതുകയൈണ് മനാഫിന്റെ കുടുംബം. ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ നീതിക്കായുള്ള കുടുംബത്തിന്റെ നിയമപോരാട്ടമാണ് 28-ാം വാര്‍ഷികത്തിലേയ്ക്ക് കടക്കുന്നത്. ഇതോടെ ഒതായില്‍ നീതിസമര സംഗമവും മനാഫ് അനുസ്മരണവും ഏപ്രിൽ എട്ടിന് നടത്തുകയാണ് ഈ കുടുംബം. വൈകുന്നേരം 4.30ന് ഒതായി മനാഫ് നഗറില്‍ നടക്കുന്ന നീതിസമര സംഗമം പി. കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് മനാഫ് അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം നിര്‍വ്വഹിക്കും. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അടക്കമുള്ളവര്‍ ചടങ്ങിൽ പങ്കെടുക്കും. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.