ലഹരിമരുന്ന് പിടിച്ച കേസ്സിൽ രണ്ടുപേർ കൂടി പിടിയിൽ
കഴിഞ്ഞ ഏപ്രിളിൽ മലപ്പുറം വള്ളിക്കാപറ്റയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 ഗ്രാമോളാം എം.ഡി.എം.എയും 555 ഗ്രാം കഞ്ചാവും പിടിച്ച കേസ്സിൽ രണ്ട് പേർ കൂടി പിടിയിലായി. ആനക്കയം സ്വദേശികളായ അഞ്ചൽ, അബ്ദുൾ റഹ്മാൻ ഷിബിലി എന്നീ വരെയാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള വിവരത്തെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കഴിഞ്ഞമാസം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞമാസം വള്ളിക്കാപറ്റയിൽ വച്ച് നിരോധിത ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എയും കഞ്ചാവുമായി വള്ളിക്കാപറ്റ സ്വദേശികളായ കൂരിമണ്ണിൽ ജാഫർ, കുറ്റിക്കാമത്ത് വീട്ടിൽ ജാഫർ അലി എന്നിവരെ പിടികൂടിയിരുന്നത്.malappuramTimesXP MalayalamUpdated: 14 May 2023, 2:29 pm