അങ്ങാടിപ്പുറത്ത് മോഷണ സംഭവങ്ങൾ പെരുകുന്നു
1020 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തും പരിസരങ്ങളിലും മോഷണ സംഭവങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം മോഷണം നടന്നത് റെയിൽവേ ഗേറ്റിനടുത്തും സമീപപ്രദേശങ്ങളിലുമാണ്. ഒൻപതിടങ്ങളിൽ മോഷണശ്രമം നടന്നു. മോഷണം നടത്തുന്നത് അഞ്ചുപേരടങ്ങുന്ന സംഘമാണ്. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തരകൻ ഹൈസ്കൂളിൽ മോഷണം നടന്നു. ഓഫീസ് വാതിൽ തള്ളി തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാക്കൾ മൂന്നു ലാപ്ടോപ്പ്, ഡിജിറ്റൽ ക്യാമറ, ആറു അലമാരകൾ, മേശ, സിസിടിവി ക്യാമറ എന്നിവ അടിച്ചുപൊട്ടിച്ചു. അലമാരയ്ക്കുള്ളിലെ സാധനങ്ങളൊക്കെ വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. ഒരു ലാപ്ടോപ്പ് മോഷണം പോയിട്ടുണ്ട്. മറ്റിടങ്ങളിൽ മോഷണങ്ങൾ നടന്നിട്ടുള്ളത് രാത്രി രണ്ടിനും മൂന്നിനും ഇടയിലാണ്.