GMUP School Areacode: സംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള അവാർഡ് നേടി അരീക്കോട് ജിഎംയുപി സ്കൂൾ
1036 views
malappuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്തെ മികച്ച പിടിഎ കമ്മിറ്റിക്കുള്ള സംസ്ഥാന അവാർഡ് നേടി അരീക്കോട് ജി എം യു പി സ്കൂൾ.അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള 2022 23 വർഷത്തെ പിടിഎ കമ്മിറ്റിക്കാണ് പ്രൈമറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ നടത്തിയ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം തേടിയെത്തിയത്. കോവിഡിന് ശേഷം വിദ്യാർത്ഥികളിലെ പഠന പ്രശ്നങ്ങൾ നികത്താൻ ആറോളം കോർണർ കേന്ദ്രങ്ങളിൽ വെച്ച് നടന്ന പരിഹാരബോധന ക്ലാസുകൾ നടപ്പിലാക്കിയ പദ്ധതി സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ ഇന്ററാക്ടീവ് മൾട്ടി ലേണിങ് സ്റ്റുഡിയോ സ്കൂളിൽ സ്ഥാപിച്ചു. ഇന്റർനെറ്റ് സൗകര്യമുള്ള 38 കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തി നിർമ്മിച്ച സ്റ്റുഡിയോയിൽ വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന പഠനാനുഭവങ്ങളാണ് സ്കൂളിന് എത്തിച്ചു നൽകാനായത്. ഇതോടെ ജർമൻ സ്പാനിഷ് ഉൾപ്പടെയുള്ള വിദേശ ഭാഷകളും വിദ്യാർത്ഥികൾക്ക് കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. ഈ കാലയളവിൽ വായനയുടെ വസന്തം തീർക്കാൻ അന്താരാഷ്ട്ര നിലവാരത്തോടെ എണ്ണായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പൂർവ്വ വിദ്യാർത്ഥിയായ ഒ.വി വിജയന്റെ സ്മാരകമായി ഒരു ലൈബ്രറിയും സ്കൂളിൽ സ്ഥാപിച്ചു. സെപ്റ്റംബർ അഞ്ചിന് പാലക്കാട് വെച്ച് നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ അവാർഡ് സ്കൂളിന് കൈമാറും. 5 ലക്ഷം രൂപയും സി എച്ച് മുഹമ്മദ് കോയ എവറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവുമാണ് സ്കൂളിന് ലഭിക്കുന്നത്