റെയില്‍വെ സ്റ്റേഷനുകളിൽ കഞ്ചാവ് വേട്ട തുടർകഥ
തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവ് ആണ് പോലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 8.30 ന് എത്തിച്ചേര്‍ന്ന കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി കംപാര്‍ട്ട്മെന്റിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് കിലോയോളം കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തിയത്. സംഭവത്തിൽ റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം എക്സൈസ് ഇന്റലിജന്‍സും തിരൂര്‍ റെയിഞ്ച് എക്സൈസ് ഡിവിഷണല്‍ സെകൂരിറ്റി കമ്മീഷണറുടെ നേതൃത്രത്തിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്കോഡ് പാലക്കാടും തിരൂര്‍ ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.malappuramTimesXP MalayalamUpdated: 8 Apr 2023, 2:49 pm