കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി വനപാലകർ
1018 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി വനപാലകർ. എടവണ്ണ റേഞ്ച് പരിധിയിലെ ഒരു റബ്ബർ തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറിൽ ആണ് കാട്ടാന വീണത്. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചെയോ ആയിരിക്കാം ആന വീണതെന്നാണ് വനപാലകര്‍ പറയുന്നത്. റബര്‍തോട്ടത്തില്‍ റാട്ടപുരയുടെ ആവശ്യത്തിന് ഉണ്ടാക്കിയ കിണറ്റിലാണ് ആന വീണത്. ആറു വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയാണ് അപകടത്തില്‍പ്പെട്ടത്. അതെ സമയം കൊമ്പിനും തുമ്പികൈയ്ക്കും നേരിയ പരിക്കുണ്ട്. തുമ്പിക്കൈ പുറത്തേക്ക് കാണാവുന്ന രീതിയിലാണ് കിണറ്റില്‍ കിടന്നിരുന്നത്. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറ്റിലെ രണ്ടു റിംഗുകള്‍ തകര്‍ത്താണ് കാട്ടാനയെ ഇന്നലെ വൈകുന്നേരം നാലു മണിയോടെ രക്ഷപ്പെടുത്തിയത്. കിണറ്റില്‍ നിന്നു രക്ഷപ്പെട്ട കാട്ടാന സമീപത്തെ വനമേഖലയിലേക്ക് കയറി പോയി. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ അശ്വിന്‍കുമാര്‍, എടവണ്ണ റേഞ്ച് ഓഫീസര്‍ റമീസ്, വനം ആര്‍ആര്‍ടി, വനം വിജിലന്‍സ് വിഭാഗം, വിഎസ്എസ് ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കാട്ടാന കിണറ്റില്‍ വീണതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്ഥലെത്തിയത്.