മൂവായിരം കിലോ ഹാൻസുമായി രണ്ടുപേർ പിടിയിൽ
മൂവായിരം കിലോ ഹാൻസുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച ഹാൻസാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹ്മാൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ലോറിയിൽ ബിസ്ക്കറ്റിനും മിട്ടായികൾക്കും ഇടയിലാണ് ഹാൻസ് കടത്താൻ ശ്രമിച്ചത്. ഒപ്പം രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു. ഈ സംഘത്തെ മാസങ്ങളോളം എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. രാത്രി ഒരു മണിയോടെ ഹാൻസ് ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമമാണ് എക്സൈസ് പൊളിച്ചത്.malappuramTimesXP MalayalamUpdated: 15 Apr 2023, 10:54 pm