ഖനനം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു
1025 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചാലിയാര് പുഴയിൽ സ്വർണത്തിൻ്റെ സാന്നിധ്യമുണ്ടെന്ന പ്രചാരണത്തെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ചാലിയാറിൽ ഖനനം. ഖനനം നടത്താൻ ഉപയോഗിച്ച ഒമ്പത് മോട്ടോറുകളും മറ്റ് ഉപകരണങ്ങളും നിലമ്പൂർ പോലീസ് പിടിച്ചെടുത്തു. പുഴയിൽ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചായിരുന്നു ഖനനം. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഖനനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തത്. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണം കിട്ടാറുണ്ടെന്നായിരുന്നു പ്രചാരണങ്ങൾ. തുടർന്നാണ് വലിയ കുഴികളുണ്ടാക്കി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച് തെരച്ചിൽ നടത്തിയിരുന്നത്.