തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
1025 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതട്ടിപ്പ് കേസിൽ അറസ്റ്റിലായി ഡിവൈഎസ്പിയുടെ ഭാര്യ. വ്യാജ അഭിഭാഷക ചമഞ്ഞും അധ്യാപന ജോലി വാഗ്ദാനം ചെയ്തും നാലുലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ ആണ് തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിൻറെ ഭാര്യ വി പി നുസ്രത്ത് അറസ്റ്റിലായത്. മലപ്പുറത്തെ യുവതിക്ക് അധ്യാപന ജോലി വാഗ്ദാനംചെയ്ത് 4,85,000രൂപ തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം തൃശൂർ ചെറുവശ്ശേരി ശിവാജി നഗർ സ്വദേശിനിയായ നുസ്രത്തിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ് നൽകിയ ശേഷം സ്റ്റേഷനിലെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ കൊല്ലം ജില്ലകളിലായി സമാനമായ ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നലെ വൈകിട്ടു മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവർ പല തട്ടിപ്പുകൾ നടത്തിയതായാണ് പരാതികൾ.