Nida Anjum: കുതിരയോട്ടത്തിൽ ആവേശമായി നിദാ അന്ജൂം; സ്വീകരണമൊരുക്കി ജില്ലാ സ്പോട്സ് കൗൺസിൽ
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഫ്രാൻസിൽവെച്ച് നടന്ന ദീര്‍ഘദൂര കുതിരയോട്ടമത്സരത്തിലൂടെ ലോക ശ്രദ്ധപിടിച്ചുപറ്റി ജന്മനാട്ടിൽ തിരിച്ചെത്തിയ നിദ അന്ജൂം ചേലാട്ടിന് ജില്ലാ സ്പോട്സ് കൗൺസിൽ സ്വീകരണം നൽകി. പിവി അബ്ദുൽ വഹാബ് എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഏഴുമണിക്കൂർ 29 മിനിറ്റ് സമയമെടുത്താണ് നിദ അന്ജൂം എന്ന 21കാരി ഈ അപൂർവ്വ നേട്ടം കൈവരച്ചതെന്നാണ് ശ്രദ്ധേയം. ഫ്രാൻസിൽ നടന്ന ഈ ചാമ്പ്യൻഷിപ്പിൽ 120 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരയുടെ കായികക്ഷമത നിലനിർത്തി പൂർത്തിയാക്കുന്നതാണ് വെല്ലുവിളി. ഓരോ ഘട്ടത്തിലും ഡോക്ടർമാർ കുതിരയുടെ കായിക ക്ഷമത പരിശോധിക്കും. തുടർന്ന് കാര്യക്ഷമത നഷ്ടപ്പെട്ടു എന്ന് കണ്ടാൽ റൈഡർ പുറത്താക്കും. അത്തരത്തിൽ വലിയ വെല്ലുവിളികൾ മുൻനിർത്തിയാണ് ഈ മത്സരം നടക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർഥികൾക്കൊപ്പമാണ് ഈ മലപ്പുറംകാരിയും മത്സരിച്ചത്. ഒന്നിലേറെ തവണ 100 കിലോമീറ്റർ ദൂരം കുതിരയോട്ടം പൂർത്തിയാക്കിയ ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയും നിദ തന്നെയാണ്.